അതേസമയം, കന്യാസ്ത്രീയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ പറഞ്ഞു. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്തു വരികയാണ്.
കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ എട്ടുമണിയോടെയാണ് സിസ്‌റ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുറിച്ച മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ റൂമിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊലപാതകമോ ആത്മഹത്യയോ എന്ന സ്ഥിരീകരിക്കാനാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.