ഫുടബോൾ പരിശീലനത്തിന്റെ മറവിൽ പ്രകൃതിവിരുദ്ധ പീഡനം : പ്രതിക്ക് 52 വർഷത്തെ തടവ് ശിക്ഷ

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (16:33 IST)
പെരുമ്പാവൂർ: ആൺകുട്ടികളെ ഫുടബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ചു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 47 കാരനെ കോടതി 52 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. എളംകുളം തേവര കോന്തുരുത്തി ഇരിയത്തറ വീട്ടിൽ ഷാജിയാണ് കേസിലെ പ്രതി.
 
പെരുമ്പാവൂർ അതിവേഗ കോടതിയാണ് ഇയാളെ രണ്ടു കേസുകളിലായി ശിക്ഷിച്ചത്. മറ്റൊരു കേസിൽ ഇയാൾക്ക് കഴിഞ്ഞ ഓഗസ്റ്റിൽ മറ്റൊരു കേസിൽ 31 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഇത് ഉൾപ്പെടെ 83 വർഷത്തെ ശിക്ഷയാണ് ഇയാൾക്ക് ലഭിച്ചത്.
 
എന്നാൽ ഓരോ കേസിലും പത്ത് വര്ഷം വീതം ആകെ മുപ്പത് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. പുത്തൻകുരിശ് പോലീസ് 2018 ൽ രജിസ്റ്റർ ചെയ്ത കേസാണിത്. കോലഞ്ചേരി, മുഴുവന്നൂർ എന്നിവിടങ്ങളിൽ താമസിപ്പിച്ചു കുട്ടികളെ പീഡിപ്പിച്ചു എന്നാണു കേസ്. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നു പ്രതി മുംബൈ, ചെന്നൈ, പുണെ, ന്യൂഡൽഹി, കാശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന സമയത്താണ് പ്രതിയെ പിടികൂടിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article