വിദ്യാർത്ഥിനിയെ അപമാനിച്ച മധ്യവയസ്‌കൻ പിടിയിൽ

ഞായര്‍, 30 ഒക്‌ടോബര്‍ 2022 (15:46 IST)
കണ്ണൂർ: ബസ്സിൽ കയറവെ വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പൂമംഗലത്തെ വി.വി.സലിം ആണ് പിടിയിലായത്.  
 
തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. മറ്റു യാത്രക്കാർ ചേർന്നാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
 
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇയാളെ പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍