ലൈംഗിക ചുവയോടെ സംസാരം : അധ്യാപകനെതിരെ കേസ്

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2022 (13:28 IST)
ഇടുക്കി: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഹരി ആർ.വിശ്വനാഥിനെതിരെയാണ് (49) ഇടുക്കി കഞ്ഞിക്കുഴി പോലീസ് കേസെടുത്തത്.  
 
സ്‌കൂളിൽ അഞ്ചു ദിവസം നീണ്ട എൻ.എസ്.എസ് ക്യാംപിൽ പങ്കെടുത്ത വിദ്യാർത്ഥിനികളോടാണ് അദ്ധ്യാപകൻ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഒളിഞ്ഞു നോക്കുകയും ചെയ്ത കുറ്റത്തിന്  കേസ്. വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. പോക്സോ നിയമം സെക്ഷൻ 11, 12 വകുപ്പുകൾ, ഐ.പി.സി 354 എ, സി വകുപ്പുകൾ പ്രകാരമാണ് കേസ്.
 
സംഭവം കേസായതോടെ ഇയാൾ ഒളിവിൽ പോയി. ഇയാൾക്കെതിരെ മുൻപ് സമാനമായ പരാതി ഉണ്ടായതായി പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article