പോക്സോ കേസിൽ 48 കാരന് 5 വർഷം കഠിനതടവ്

Webdunia
ഞായര്‍, 4 ജൂണ്‍ 2023 (16:03 IST)
എറണാകുളം: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നാല്പത്തെട്ടുകാരനെ കോടതി അഞ്ചു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. തോപ്പുംപടി മുണ്ടംവേലി സ്വദേശി വർഗീസിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2021 ഏപ്രിലിലായിരുന്നു. മട്ടാഞ്ചേരി ടി.ഡി.അമ്പലത്തിനടുത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രതി തടഞ്ഞു നിർത്തിയാണ് പീഡിപ്പിച്ചത്.
 
എറണാകുളം പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമനാണ് ശിക്ഷ വിധിച്ചത്. മട്ടാഞ്ചേരി എസ്.ഐ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article