പേരാമ്പ്രയിൽ മനോനില തെറ്റിയ വൃദ്ധന് പ്രകൃതിവിരുദ്ധ പീഡനം: കോണ്‍ഗ്രസ‌് പ്രവര്‍ത്തകര്‍ റിമാൻഡിൽ

തിങ്കള്‍, 29 ഏപ്രില്‍ 2019 (13:55 IST)
പേരാമ്പ്രയിൽ അറുപതുകാരന് പ്രകൃതിവിരുദ്ധ പീഡനം. സംഭവത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡിൽ വിട്ടു. കൂത്താളി കറുത്ത കുളങ്ങര മുക്കില്‍ പാലക്കൂല്‍ തറയിൽ മനേഷ് (39), സഹോദരൻ പാലക്കൂല്‍ തറയില്‍ മനോജന്‍ (43) എന്നിവരെയാണ‌് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. 
 
മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെയാണ് ഇവർ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരൻ. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍