അമ്മ ചെയ്ത തെറ്റിന് അമ്മയോടൊപ്പം അവള്‍ എട്ടാം മാസത്തിൽ ജയിലില്‍ കിടന്നു; ആലപ്പുഴയിലെ കുരുന്നിനെയോര്‍ത്ത് വിങ്ങി ഒരു നാട്

തിങ്കള്‍, 29 ഏപ്രില്‍ 2019 (12:31 IST)
ആലപ്പുഴ പട്ടണക്കാട് കൊല്ലംവെളി കോളനിയിലെ ജനങ്ങൾക്ക് നോവായി മാറിയിരിക്കുകയാണ് ആദിഷയെന്ന ഒന്നര വയസുകാരി. ആരുകണ്ടാലും നോക്കിപോകുന്ന കുരുന്നിനെ അതിന്റെ അമ്മ തന്നെ കൊന്നു കളഞ്ഞല്ലോയെന്ന് വിങ്ങലോടെ പറയുകയാണ് പട്ടണക്കാട് സ്വദേശികൾ. ജീവനെടുക്കാനും മാത്രം ആ കുരുന്ന് ചെയ്ത തെറ്റാന്തായിരുന്നുവെന്ന് ഇവർ ചോദിക്കുന്നു.
 
ഇതിനു മുൻപും കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുന്നതിനെതിരെ ആതിരയുടെ ഭർത്താവിന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് പലതവണ എത്തി ശാ‍സന നൽകിയതുമാണ്. ആതിരയുടെ ഭര്‍ത്താവ് ഷാരോണിന്റെ അമ്മയാണ് പ്രീയ. ആതിരയുടേത് ഒരു വല്ലാത്ത പ്രകൃതമാണെന്നാണ് എല്ലാവരുടേയും അഭിപ്രായം. 
 
അഭിപ്രായം. എട്ടുമാസം മാത്രം പ്രായമുള്ളപ്പോള്‍ അമ്മ ചെയ്ത തെറ്റിന് അമ്മയോടൊപ്പം ജയിലില്‍ കിടക്കേണ്ടി വന്ന കുഞ്ഞാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ആദിഷ. ഭർത്താവിന്റെ അമ്മയെ ചിരയുപയോഗിച്ച് തലയ്ക്കടിച്ച കേസിൽ ആതിര ജയിൽ ശിക്ഷ അനുഭവിച്ചതാണ്. 
 
അന്ന് ആദിഷയ്ക്ക് എട്ട് മാസമായിരുന്നു പ്രായം. കുഞ്ഞിനെ നോക്കാമെന്ന് ഭർത്ത്രുമാതാവ് പ്രിയ പറഞ്ഞെങ്കിലും ആതിര ഇതിനു സമ്മതിച്ചിരുന്നില്ല. കുഞ്ഞിനേയും കൊണ്ടാണ് അന്ന് ആതിര ജയിലിലേക്ക് പോയത്. അന്ന് തന്റെ വാശി തീർക്കുകുയായിരുന്നു ആതിര. ഇന്ന് വീണ്ടും വാശി തീർത്തത് ആ കുരുന്നിന്റെ ജീവനെടുത്ത് കൊണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍