265 വനിതാ അത്‌ലറ്റുകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്‍ടര്‍ക്ക് 300 വര്‍ഷത്തെ തടവ് ശിക്ഷ.
അമേരിക്കയുടെ ജിം നാസ്‌റ്റിക് ടീം ഡോക്‍ടറായിരുന്ന ലാറി നാസറിനെയാണ് പല കേസുകളിലായി കോടതി ശിക്ഷിച്ചത്.
അമേരിക്കയുടെ പ്രശസ്‌ത ഒളിമ്പിക്‍സ് താരങ്ങള്‍ പോലും നാസറിന്റെ പീഡനത്തിന് ഇരയായി. അറസ്‌റ്റിലായതിനു പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ കോടതിയില്‍ എത്തി ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. ഒരു പീഡനക്കേസില്‍ 175 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
ഒളിമ്പിക് ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതലയുള്ള യു എസ് ജിം നാസ്‌റ്റിക്‍സുമായി 1986മുതലാണ് നാസര്‍ സഹകരിക്കാന്‍ തുടങ്ങിയത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലായിരുന്നു ഡ്യൂട്ടി. ഇവിടെ വെച്ചാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായത്.
അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മാപ്പ് പറയുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. കുട്ടികളെ സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഖേദമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.