ചോദിച്ച പണം നല്‍കിയില്ല, 17കാരൻ അമ്മയെ ചുട്ടുകൊന്നു

Webdunia
ശനി, 18 ഏപ്രില്‍ 2020 (10:30 IST)
ഔറംഗാബാദ്: മാഹാരഷ്ട്രയിൽ അമ്മയെ മകൻ ചുട്ടുകൊന്നു. ഒസ്മാനാബാദ് ജില്ലയിലെ തേർ പട്ടണത്തിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. 49 കാരിയെ സ്ത്രീയെ 17 കാരനായ മകൻ തികൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ വ്യാഴാഴ്ച മരിച്ചു.
 
ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ പതിനേഴുകാരാൻ അമ്മയോട് പണം ആവശ്യപ്പെട്ടു,. എന്നാൽ പണം നൽകാൻ അമ്മ വിസമ്മതിച്ചതോടെ പക തീർക്കാൻ തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ജസ്റ്റിസ് ഹോമിലാക്കിയതായി പൊലീസ് വ്യക്തമാക്കി.   

അനുബന്ധ വാര്‍ത്തകള്‍

Next Article