കുട്ടികളെ ബലി കഴിച്ചുവെന്ന് ആരോപണം; എട്ട് യുവാക്കളെ തല്ലിക്കൊന്ന് ജനക്കൂട്ടം

Webdunia
ബുധന്‍, 24 ജൂലൈ 2019 (17:02 IST)
നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഉറപ്പിനായി കുട്ടികളെ ബലികൊടുത്തുവെന്ന ആരോപണത്തെ തുടർന്ന് എട്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. പാലം നിർമിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയകളിൽ ഉയർന്ന ആരോപണം. 
 
ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്. 30ലധികം ആളുകൾ അടങ്ങുന്ന സംഘമാണ് ഇവർക്കെതിരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവർ കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article