ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: അമ്പതുകാരന്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (18:21 IST)
ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്പതുകാരന്‍ അറസ്‌റ്റില്‍‍. ഉത്തര്‍പ്രദേശിലെ വാജിദ്പൂരിലാണ് സംഭവം.

പെണ്‍കുട്ടിയുടെ അയല്‍‌വാസിയായ രജ്പാല്‍ സൈനി (50) എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്‌തെങ്കിലും പീഡന വിവരം വ്യക്തമായില്ല.

മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ ആണ് പീഡനവിവരം പുറത്തായത്. പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രജ്പാല്‍ സൈനി നിരന്തരമായി ലൈംഗികമായി ഉപയോഗിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article