കാമുകനെ കാണാൻ കാമുകി ജയിലിൽ നുഴഞ്ഞു കയറി, സൂത്രധാരൻ യുവാവ്; അറസ്റ്റ്

ബുധന്‍, 14 ഓഗസ്റ്റ് 2019 (18:00 IST)
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന കാമുകനെ കാണാൻ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് യുവതി അകത്തെത്തി. 
എന്‍ജിഒ വര്‍ക്കര്‍ എന്ന വ്യാജേനയാണ് യുവതിയുടെ നുഴഞ്ഞുകയറ്റം. പിന്നിൽ കാമുകനാണെന്ന് പൊലീസ് അറിയിച്ചു. ജയിലിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സെല്‍ നമ്പര്‍ രണ്ടിലെ സൂപ്രണ്ട് റാം മെഹറുമായി സൗഹൃദ ബന്ധമുണ്ടാക്കിയ ശേഷമാണ് യുവതി അകത്ത് പ്രവേശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജയിലില്‍ കഴിയുന്ന യുവതിയുടെ കാമുകന്‍ ഹേമന്ത് ഗാര്‍ഗാണ് ആസൂത്രണത്തിന് പിന്നില്‍. ജീവപര്യന്തം തടവില്‍ കഴിയുന്ന ഹേമന്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി റാം മെഹറിന്റെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജയിലില്‍ ജോലി ചെയ്യുകയാണ്. ഇരുവരും നല്ല സൗഹൃദത്തിലാണ്. ഈ സൗഹൃദം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍