11കാരിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്‌റ്റ്; പ്രതി പിടിയിലായത് 45വർഷങ്ങൾക്കു ശേഷം
ഞായര്‍, 24 ഫെബ്രുവരി 2019 (16:51 IST)
നാൽപ്പത്തിയഞ്ചു വർഷം മുമ്പ് കാണാതായ പതിനൊന്നുകാരിയുടെ ഘാതകനെ പൊലീസ് കണ്ടെത്തി. ലിൻഡ ഒക്കീഫി എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലാണ് ജെയിംസ് നീല്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്‌റ്റിലായത്.
1973നാണ് ലിൻഡയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പൊലീസിനെ സമീപിക്കുന്നത്. ഇതിനു പിറ്റേന്നാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ ലിൻഡയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്നു തുടങ്ങിയ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.
ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് പൊലീസ് ജയിംസിനെ പിടികൂടിയത്. ലിൻഡയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിൾ പൊലീസ് സൂക്ഷിച്ചിരുന്നു. അമേരിക്കയിൽ സ്വന്തം പിൻഗാമികളെക്കുറിച്ചറിയാൻ ഡിഎൻഎ സാംപിൾ സമർപ്പിക്കുന്ന പതിവുണ്ട്. അങ്ങനെ സമർപിക്കപ്പെട്ട ഒരു സാംപിളിൽ നിന്നാണ് ലിൻഡയുടെ കൊലപാതകിയിലേക്ക് എത്തുന്നത്.
ജയിംസിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പേരു മാറ്റിയിട്ടുളളതായി പൊലീസ് മനസിലാക്കി. കാലിഫോർണിയയിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് ഫ്ലോറിഡയിലേക്ക് താമസം മാറുകയും പേര് സ്പിറ്റ്സർ എന്നാക്കുകയുമായിരുന്നു.
സ്‌കൂളില്‍ നിന്നു മടങ്ങിയ ലിൻഡയെ കാണാതാവുകയായിരുന്നു. ഒരു വാനിൽ വന്ന അപരിചിതനുമായി പെണ്‍കുട്ടി സംസാരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് കാണാതായത്.