ജോളിയിൽനിന്നും കടുത്ത പിഡനങ്ങൾ നേരിട്ടിരുന്നു, കൂടത്തായിയിലെ വീട്ടിൽ കഴിഞ്ഞിരുന്നത് അപരിചിതനെപ്പോലെ, സിലിയുടെ മകന്റെ മൊഴി പുറത്ത്

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2019 (10:25 IST)
രണ്ടാനമ്മയിൽനിന്നും കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നു എന്ന് സിലിയുടെ മകന്റെ മൊഴി. ശാരീരികമായും മാനസികമായും ജോളി തന്നെ പീഡിപ്പിച്ചിരുന്നു എന്ന് പത്താം ക്ലാസുകാരൻ പൊലീസിന് മൊഴി നൽകി. രണ്ടാനമ്മക്ക് എല്ലാ കാര്യങ്ങളിലും തന്നോട് വേർതിരിവ് ഉണ്ടായിരുന്നു എന്നും അപരിചിതനെപ്പോലെയാണ് കൂടത്തായിയിലെ വീട്ടിൽ കഴിഞ്ഞിരുന്നത് എന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
 
അമ്മ സിലിയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നതായും സിലിയുടെ മകൻ മൊഴി നാൽകി. 'ജോളി നൽകിയ വെള്ളം കുടിച്ചതോടെയാണ് അമ്മയുടെ ബോ ധംപോയത്. തുടർന്ന് ജോളി അമ്മക്ക് ഗുളിക നൽകുകയായിരുന്നു'. 2016 ജനുവരി പതിനൊന്നിനാണ് താമരശേരിയിലെ ദന്താശുപത്രിയിൽവച്ച് സിലി മരണപ്പെടുന്നത്. ഈ സമയം കൂട്ടിയും സിലിയോടൊപ്പം ഉണ്ടായിരുന്നു 
 
ഗുളികയിൽ സയനൈഡ് പുരട്ടിയാണ് സിലിയെ കൊലപ്പെടുത്തിയത് എന്നാണ് ജോളി നൽകിയിരിക്കുന്ന മൊഴി. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളത്തിലും സയനൈഡ് കലക്കിയിരുന്നു എന്ന് അനുമാനത്തിലാണ് പൊലീസ്. സിലി വധക്കേസിൽ കഴിഞ്ഞ ദിവസം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ജോളിയെ വിശദമായി ചോദ്യം ചെയ്യും. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കും   

അനുബന്ധ വാര്‍ത്തകള്‍

Next Article