നടൻ വിമാനം പറത്തി, പൈലറ്റിന്റെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി അധികൃതർ, വീഡിയോ !

ശനി, 19 ഒക്‌ടോബര്‍ 2019 (18:25 IST)
വിമാനത്തിന്റെ കോ‌ക്‌പിറ്റിൽ കയറി പൈലറ്റിനൊപ്പം ഇരിക്കണം എന്നും, വിമാനം പറത്തണം എന്നും നമ്മളിൽ ചിലർക്കെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടാകും. പൈലറ്റിന്റെ നിർദേശത്തോടെയാണെങ്കിൽപോലും പരിചയ സമ്പത്തിലാത്തവർ വിമാനം പറത്തുന്നത് അപകടമാണ്. എന്നാൽ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ ചിലർക്കാവില്ലല്ലോ   
 
യാതൊരു അനുമതിയും കൂടതെ നടൻ വിമാനം പറത്തിയതോടെ ഇതിന് അനുവദം നൽകിയ പ്രധാന പൈലറ്റിന്റെ ലൈസൻസ് അജീവനാന്ത കാലത്തേക്ക് അധികൃതർ റദ്ദാക്കി. ഈജിപ്ഷ്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാൻ വിമാനം പറത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ചതോടെയാണ്. ഈജിപ്ഷ്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കിയത്.
 
ഒക്ടോബർ 13നായിരുന്നു സംഭവം.ഈജിപ്തിൽനിന്നും സൗദിയിലേക്ക് പറക്കുന്നതിനിടെയാണ് സ്മാർട്ട് ഏവിയേഷന്റെ പ്രൈവറ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് മുഹമ്മദ് റമദാൻ പറത്തിയത്. ഈജിപ്തിലെ നിയമ പ്രകാരം വിമാന ജീവനക്കാർക്കാല്ലാതെ കോക്‌പിറ്റിലേക്ക് മറ്റാർക്കും പ്രവേശനമില്ല. ഇതാണ് കടുത്ത നടപടിക്ക് കാരണം. വിമാനത്തിലെ സഹ പൈലറ്റിനെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍