ട്വന്റി 20ക്ക് ശേഷം മമ്മൂട്ടിയും, മോഹൻലാലും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു ?

ശനി, 19 ഒക്‌ടോബര്‍ 2019 (15:38 IST)
മലയാളികൾ ആഘോഷമാക്കിയ സിനിമയാണ് ട്വറ്റി 20 മലയാള സിനിമയിലെ മിക്ക താരങ്ങളും സിനിമയിൽ വേഷമിട്ടിരുന്നു. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിൽ  പ്രധാന വേഷങ്ങളിൽ എത്തിയത്. ട്വന്റി 20ക്ക് ശേഷം വീണ്ടും മൂവരും ഒന്നിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.     
    
ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് മൂവരും വീണ്ടും ഒന്നിക്കുന്നതായുള്ള സൂചന നൽകുന്നത്. 'ഒന്നായി വരണോ ? മൂന്നായി വരണോ ? എന്തായാലും വരും. ബാക്കി വിവരങ്ങൾ ഇനി ഒരു വെള്ളിക്ക് മുൻപ്' എന്നാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗുഡ്‌വിൽ എന്റർടെയിൻമെന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
 
ട്വന്റി 20ക്ക് ശേഷവും മോഹൻലാലും സുരേഷ് ഗോപിയും ഒരുമിച്ച് സിനിമ ചെയ്തിരുന്നു. ജനകൻ എന്ന സിനിമായിലെ സുരേഷ് ഗോപിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ മലയാളത്തിലെ മൂന്ന് സൂപ്പർ താരങ്ങളും ഒന്നിക്കുന്ന ഒരു സിനിമ പിന്നീട് സംഭവിച്ചിട്ടില്ല. അത്തരം ഒരു സിനിമക്കായാണ് പ്രേക്ഷർ ഇപ്പോൾ കാത്തിരിക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍