ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം: ഗുജറാത്തിൽ 14 പേർ അറസ്റ്റിൽ

Webdunia
ശനി, 18 ഏപ്രില്‍ 2020 (20:04 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടെ ലോക്ഡൗൺ ലംഘിച്ച് വിവാഹം നടത്തിയ വധൂവരന്മാർ അറസ്റ്റിലായി.വധൂവരന്മാരടക്കം 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
 
ക്ഷേത്രത്തിൽ കുറച്ചു പേർ ഒത്തുകൂടിയെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് വിവാഹത്തിൽ പങ്കെടുത്തത് ശ്രദ്ധയിൽ പെട്ടതെന്ന് പോലീസ് സൂപ്രണ്ട് ഗിരീഷ് പാണ്ട്യ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article