ടിവി,മൊബൈൽ ഫോണുകൾ എന്നിവയുടെ വിൽപ്പന ആമസോണിലും ഫ്ലിപ്‌കാർട്ടിലും ഉടനെ തുടങ്ങിയേക്കും

വ്യാഴം, 16 ഏപ്രില്‍ 2020 (15:45 IST)
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ വിൽക്കുന്നതിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. നേരത്തെ ലോക്ക്ഡൗൺ മൂലം ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ വഴി ഭക്ഷണം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ എന്നിവമാത്രം വിതരണം ചെയ്യാവു എന്ന് നിയന്ത്രണം ഉണ്ടായിരുന്നു . ഈ തീരുമാനത്തിനാണ് ഇപ്പോൾ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
 
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, ലാപ് ടോപ്, സ്റ്റേഷനറി വസ്തുക്കള്‍ എന്നിവയാകും ആമസോൺ,ഫ്ലിപ്‌കാർട്ട് എന്നിവ വഴി വിൽപ്പന നടത്തുക.ഇവയുടെ വിൽപന ഏപ്രിൽ 20 മുതൽ ആരംഭിക്കും.ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഇതിനായി പ്രത്യേക അനുമതി നല്‍കാനാണ് തീരുമാനം.ലോക്ക്ഡൗൺ മൂലം തളര്‍ച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉണര്‍വേകാനാണ് സര്‍ക്കാരിന്റെ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍