ആൺകുട്ടിവേണം, മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2017 (12:11 IST)
മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് 22കാരിയായ യുവതി തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ പാട്ലയിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. 
 
ആൺകുഞ്ഞ് ജനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരതി എന്ന യുവതി. എന്നാല്‍ പെൺകുഞ്ഞാണ് അവര്‍ക്ക് ജനിച്ചത്. അന്നുമുതൽ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തലയിണ ഉപയോഗിച്ചാണ് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. കൊലപ്പെടുത്തിയ ശേഷം വാഷിംഗ് മെഷീനിൽ ഒളിപ്പിക്കുകയും ചെയ്തു. 
 
കുട്ടിയെ ആരോ തട്ടികൊണ്ടു പോയെന്നാണ് ആരതി ആദ്യം പുറത്തറിയിച്ചത്. പിന്നീട് യുവതി തന്നെ കുറ്റം ഏറ്റു പറഞ്ഞു അതേസമയം തങ്ങൾ ഒരിക്കലും ആൺകുഞ്ഞ് വേണമെന്ന ആവശ്യം ആരതിയോട് ഉന്നയിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article