ഉത്തര്‍പ്രദേശില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി. യുപിയിലെ സീതാപുര്‍ ജില്ലയിലെ കംലപൂര്‍ മേഖലയിലാണ് 35വയസുകാരി ക്രൂര പീഡനത്തിന് ഇരയായത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യുവതി പീഡനത്തിന് ഇരയായത്. കംലപൂര്‍ മേഖലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ ബന്ധു സുഹൃത്തായ മാന്‍ സിംഗ് എന്നയാള്‍ക്കൊപ്പം ബൈക്കില്‍ പറഞ്ഞയക്കുകയായിരുന്നു.
മാന്‍ സിംഗ് യുവതിയെ സുഹൃത്തായ മീരജിന്റെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ബന്ധുവായ ഇവിടെ എത്തുകയും യുവതിയെ മാനഭംഗപ്പെടുത്തി. അതിനു ശേഷം ഇയാളുടെ സുഹൃത്തുക്കള്‍ യുവതിയെ മണിക്കൂറുകളോളം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി.
സംഭവദിവസം വൈകിട്ട് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട യുവതി വീട്ടില്‍ മടങ്ങിയെത്തി മാതാവിനോട് വിവരം പങ്കുവെക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് മൂന്നു പേരെ അറസ്‌റ്റ് ചെയ്‌തു. മറ്റു പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.