‘വ്യാജ’ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍, നടന്നത് ട്രയല്‍ റണ്‍; മോശം സ്വഭാവമുള്ളവര്‍ സേനയില്‍ വേണ്ട - ഡിജിപി
വ്യാഴം, 19 ഏപ്രില്‍ 2018 (16:10 IST)
തിങ്കളാഴ്‌ച നടന്ന വ്യാജ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്‌നാഥ് ബെഹ്‌റ.
വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ട്രയല്‍ റണ്ണാണ് ഈ ഹര്‍ത്താല്‍. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും റെയ്‌ഡും സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
ഹര്‍ത്താലിന്റെ പേരില്‍ പിടിയിലായവരുടെ പശ്ചാത്തലം പരിശോധിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ആക്രമണം അഴിച്ചുവിടാനാണ് നീക്കം നടന്നത്. വിഷയത്തില്‍ ശക്തമായ അന്വേഷണം തുടരുകയാണെന്നും ഡി ജി പി പറഞ്ഞു. വര്‍ഗീയ വിദ്വേഷം വളർത്തുന്ന ഏത് പ്രവൃത്തിയും തടയണം. മതസൗഹാർദ്ദം തകർക്കുന്ന നടപടികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ട. മൂന്നാം മുറയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊലീസിലെ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നക്കാരെന്നും ഡി ജി പി കൂട്ടിച്ചേര്‍ത്തു.
മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവർ ഈ കർശന നിർദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.