‘ഇത് തെമ്മാടിത്തരം; അവര്‍ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു’; വ്യാജ ഹര്‍ത്താലിനെതിരെ പാര്‍വതി
തിങ്കള്‍, 16 ഏപ്രില്‍ 2018 (11:40 IST)
കത്തുവയയില്‍ എട്ട് വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ നടി പാര്‍വതി.
ട്വിറ്ററിലൂടെയാണ് പാര്‍വതി ഹര്‍ത്താലിനെതിരെ തിരിഞ്ഞത്. “ പ്രതിഷേധത്തിന്റെ പേരില്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണ്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു” - എന്നാണ് താരം വ്യക്തമാക്കിയത്.
ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായും പ്രശ്‌നങ്ങളുണ്ടായത്.
തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവുമായി നടത്തി കടകൾ അടപ്പിക്കാന്‍ ശ്രമിച്ചു. മലപ്പുറം ഭാഗത്താണ് വഴിതടയല്‍ ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്നത്.