പ്രകൃതി വിരുദ്ധ പീഡനം എതിര്‍ത്തു; 12കാരനെ കൊന്ന് വയലില്‍ ഉപേക്ഷിച്ചു - സുഹൃത്തുക്കള്‍ പിടിയില്‍!

Webdunia
ചൊവ്വ, 16 ജൂലൈ 2019 (15:19 IST)
പ്രകൃതി വിരുദ്ധ പീഡനത്തെ ചെറുത്ത 12കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. 19 -20 വയസുള്ള പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ മാസം 25നാണ് കൊലപാതകം നടന്നത്. പ്രതികള്‍ക്കൊപ്പം പുറത്തു പോയ കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിച്ചു. തിരച്ചിലിനൊടുവില്‍ പിറ്റേദിവസം കരുമ്പിന്‍ തോട്ടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.

അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ഞായറാഴ്‌ച യുവാക്കളെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് തടസം നിന്നതോടെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article