77കാരിക്ക് മുംബൈ പൊലീസിന്റെ വക സർപ്രൈസ് !

തിങ്കള്‍, 15 ജൂലൈ 2019 (20:33 IST)
നഗരത്തിൽ ഒറ്റക്ക് താമസിക്കുന്ന 77കാരിയായ ഒരു മുത്തശ്ശിക്ക് സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മുംബൈ പൊലീസ് കുമുദ് ജോഷി എന്ന വൃദ്ധയുടെ ജൻമദിനം ആഘോഷിക്കാൻ വീട്ടിൽ കേക്കുമായി എത്തിയാണ്. മുംബൈ പൊലീസ് ഊശ്മളത പ്രകടിപ്പിച്ചത്. മുംബൈയിലെ ഖഹറിലാണ് ഇവർ താമസിക്കുന്നത്. പ്രായമായ ഈ കാലത്ത് ഒറ്റക്കാണ് എന്ന തോന്നൽ ഇല്ലാതാക്കുന്നതിനാണ് ഇത്തരം ഒരു ആഘോഷം സംഘടിപ്പിച്ചത് എന്ന് മുംബൈ പൊലീസ് പറയുന്നു. 
 
'77കാരിയായ കുമുദ് ജോഷി ജി ഖഹറിലെ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. പക്ഷേ ഖഹർ പൊലീസ് സ്സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അവർ ഒറ്റക്കാണ് എന്ന തോന്നൽ ഇല്ലാതാക്കി. അവരുടെ ജൻമദിനം സ്പെശ്യലാകാൻ ഞങ്ങൾ ശ്രമിച്ചു. നിങ്ങൾക്കും കുമുദ് ജോഷി ജിക്ക് പിറന്നാൾ ആശംസകൾ നേരാം നിങ്ങളുടെ ആശംസകൾ ഞങ്ങൾ അവരിലേക്കെത്തിക്കും'. മുംബൈ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
 
മുംബൈ പൊലീസിന്റെ ട്വീറ്റിന് പിന്നാലെ നിരവധിപേരാണ് 77കാരിക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. മുംബൈ പൊലീസിനെ അഭിനന്ധിച്ചുകൊണ്ടും നിരവധിപേർ ട്വീറ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍