ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയോടൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. വെട്ടേറ്റ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലുള്ള ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി സോമണ്ണ എന്നയാള്‍ക്ക് തന്റെ ഭാര്യയെ സംശയമുണ്ടായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം മനസ്സില്‍ വെച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയുടെ കൂടെ ആരോ കിടക്കുന്നത് അയാള്‍ കണ്ടത്. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ അയാളെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു.
പിന്നീടാണ് ആത്ത് മകനാണെന്ന കാര്യം സോമണ്ണ തിരിച്ചറിഞ്ഞത്. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലെിനും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സോമണ്ണയ്ക്കെതിരെ ഐപിസി 307 പ്രകാരം കേസെടുക്കുകയും ചെയ്തു.