പട്ടിണിക്കിട്ടു, വിവസ്‌ത്രയാക്കി മര്‍ദ്ദിച്ചു, പൊള്ളിച്ചു; അമ്മയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന ദമ്പതികള്‍ പിടിയില്‍

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (13:02 IST)
ക്രൂര പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തില്‍ ദുബായിൽ ഇന്ത്യൻ ദമ്പതികൾക്കെതിരെ കേസ്. മകനെയും ഭാര്യയെയും അൽ ഖുസൈസ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2018 ഒക്ടോബർ 31നാണ് സ്‌ത്രീ മരിച്ചത്. തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇരുപത്തിയൊൻപതുകാരനായ മകനെയും ഭാര്യയെയും പൊലീസ് കോടതിയില്‍ ഹാജരാക്കി. ജൂലൈ 3 വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.

2018 ജൂലൈ മുതൽ മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ നന്നായി നോക്കുന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം.

മരിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ എത്തിച്ച അമ്മയുടെ എല്ലുകൾക്കും വാരിയെല്ലുകൾക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ഇരുകണ്ണുകളിലും മാരകമായി മുറിവേറ്റിരുന്നു. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ ക്ഷീണിതയായിരുന്നു. ചികിത്സയ്‌ക്കിടെ മൂന്നാം ദിവസം ഇവര്‍ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി.

മരണത്തിന് മൂന്ന് ദിവസം മുമ്പാണ് സമീപവാസി സ്‌ത്രീയെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കണ്ടിരുന്നു. ശരീരമാകെ മര്‍ദ്ദനമേറ്റ് വിവസ്ത്രയായി നിലയിലായിരുന്നു അവര്‍. പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ സെക്യൂരിറ്റിയെ വിവരമറിക്കുകയും സ്‌ത്രീയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article