പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വെറും എട്ട് മാസത്തെ പരിചയമാണ് പെൺകുട്ടിക്ക് യുവാവുമായുള്ളത്. ഇക്കഴിഞ്ഞ 14-ന് കൂട്ടുകാരിയുടെ മാതാവിന് സുഖമില്ലാത്തതിനാല്‍ രക്തം കൊടുക്കണമെന്ന് അനഫി പറഞ്ഞതിനെ തുടർന്ന് 15-ന് രാവിലെ പെൺകുട്ടി ചെറുകരയിലെത്തി തീവണ്ടിയില്‍ വാടാനാംകുര്‍ശിയില്‍ ഇറങ്ങി.
രണ്ടുപേരും കൂടി ബൈക്കില്‍ വാല്‍പ്പറയിലെത്തി ലോഡ്ജില്‍ മുറിയെടുക്കുകയും ഇവിടെ വെച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടുകയും തിരികെയെത്തുകയും ചെയ്തു. എന്നാൽ, ഇതിനു മുൻപും ഇരുവരും പല സ്ഥലങ്ങളിൽ കറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വിചാരിച്ച സമയത്ത് തിരിച്ച് വീട്ടിലെത്താൻ പെൺകുട്ടിക്ക് കഴിയാതെ വന്നതോടെയാണ് സംഭവം കൈവിട്ട് പോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാൽ, രാത്രി വൈകി പെൺകുട്ടി വീട്ടിലെത്തുകയും വീട്ടുകാർ തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ തന്നെ സേ്റ്റഷനിലെത്തിച്ചു. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്.