പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ മഴു കൊണ്ട് വെട്ടിക്കൊന്നു

ബുധന്‍, 19 ജൂണ്‍ 2019 (18:01 IST)
പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മകള്‍ മഴു കൊണ്ട് വെട്ടിക്കൊന്നു. 26 കാരിയായ യുവതിയാണ് കൊല നടത്തിയത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാദ്കോട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

വീടിന് സമീപത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് യുവതി കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയത്. ചടങ്ങിനിടെ പിതാവ് അമിതമായി മദ്യപിച്ചിരുന്നു. വീട്ടില്‍ മടങ്ങി എത്തിയ യുവതി ഉറങ്ങുന്നതിനിടെ 51കാരനായ പിതാവ് മുറിയിലെത്തുകയും പെണ്‍കുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുറിയില്‍ നിന്നും ലഭിച്ച മഴു ഉപയോഗിച്ച് യുവതി അച്ഛനെ തുടർച്ചയായി വെട്ടി. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന പിതാവിനെയാണ്. തുടര്‍ന്ന് പൊലീസ് എത്തുകയും യുവതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.

മകള്‍ പറയുന്നതില്‍ സത്യമുണ്ടോ എന്നതില്‍ അന്വേഷണം നടത്തുമെന്നും കേസ് നടപടികള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍