ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന നിലപാടെടുത്തതാണ് ബിഡിജെഎസ് പ്രവര്‍ത്തകന് വിനയായത്. ഇവരെ ബിജെപി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടുകയായിരുന്നു.
ചെങ്ങന്നൂര്‍ പാണ്ടനാട് ഉറായിക്കരയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് വെട്ടേറ്റവര്‍ ആരോപിച്ചു. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് അക്രമത്തില്‍ പരുക്കേറ്റവരുടെ മൊഴി.