റഷ്യന്‍ പ്രസിഡന്റ് ആയി വീണ്ടും വ്ലാദിമര്‍ പുടിന്‍

തിങ്കള്‍, 19 മാര്‍ച്ച് 2018 (08:59 IST)
റഷ്യന്‍ പ്രസിഡന്റ് ആയി വീണ്ടും വ്‌ളാദിമര്‍ പുടിനെ തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ടുനേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ പരമോന്നത പദവിയില്‍ എത്തിയിരിക്കുന്നത്.
 
വന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും തന്നെ തെരഞ്ഞെടുത്ത റഷ്യയിലെ ജനങ്ങളോട് പുടിന്‍ നന്ദി രേഖപ്പെടുത്തി. ഇത്തവണ മികച്ച പോളിംഗ് ശതമാനത്തോടെയാണ് പുടിന്‍ അധികാരത്തിലേറുന്നത്.  റഷ്യയിലെ സര്‍വ്വേ ഫലങ്ങള്‍ പുടിന്‍ എഴുപത് ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെയും മറികടന്നാണ് പുടിന്റെ ജയം.
 
മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ആകെ 50 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍