ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു

Webdunia
ചൊവ്വ, 2 ജൂലൈ 2019 (19:27 IST)
ഏഴു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു. ജയ്പുരിലെ ശാന്തി നഗര്‍ ഏരിയയില്‍ ആണ് സംഭവം. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിക്കായുള്ള തിരച്ചില്‍ ശക്തമാക്കി.

കണാതായ കുട്ടിക്കായി വീട്ടുകാരും സമീപവാസികളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച്ച രാത്രി വീടിന് സമീപത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്. അവശയായ കുട്ടി പീഡനത്തിന് ഇരയായെന്ന സംശയത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ ക്രൂരമായ രീതിയില്‍ പീഡനം നടന്നതായി വ്യക്തമായി. മോട്ടോര്‍ സൈക്കിളില്‍ കയറ്റി സമീപത്തുള്ള സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്ന് കുട്ടി വ്യക്തമാക്കി.

കുട്ടി അപകടനില തരണം ചെയ്‌തെങ്കിലും ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article