ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചു, ഒടുവിൽ ക്രൂരമായി കൊലപ്പെടുത്തി 50ലക്ഷം രൂപയുടെ സ്വർണം കവർന്നു, കൊലപാതകി കെണി ഒരുക്കിയത് ഇങ്ങനെ

Webdunia
വെള്ളി, 3 മെയ് 2019 (18:15 IST)
56കാരിയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ദ്വാരകിയിലാണ് മുൻ എയർ ഫോഴ്സ് വിംഗ് കമാൻഡരുടെ ഭാര്യ മീനു ജെയിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
 
പൊലീസിന്റെ കൃത്യമായ നീക്കങ്ങളാണ് ദിനേഷ് ദീക്ഷിത് എന്ന പ്രതിയെ കുടുക്കിയത്. മീനു ജെയിനുമായി ഡേറ്റിംഗ് ആപ്പിലൂടെ പരിജയപ്പെട്ട് ദിനേശ് ബന്ധം സ്ഥാപിച്ചിരുന്നു. ഇയാൾ മീനു ജെയിനിന്റെ വീട്ടി എത്തുന്നത് പതിവാക്കിയിരുന്നു. സംഭവദിവസം ദിനേഷ് മീനു ജൈനുമൊത്താണ് ഡിന്നർ കഴിച്ചത്. 
 
ഫ്ലാറ്റിൽ തിരികെയെത്തിയ മീനു ജയിനിന് അമിതമായി മദ്യം നൽകി ദിനേഷ് ദീക്ഷിത് ബോധരഹിതയാക്കി. ശേഷം വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും ഉൾപ്പടെ വിലപ്പെടതെല്ലാം കൈക്കലാക്കി. വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിന് മുൻപായി തലയിണകൊണ്ട് ശ്വാസം‌മുട്ടിച്ച് ദിനേശ് മീന ജെയിനെ കൊലപ്പെടുത്തുകയായിരുന്നു.
 
സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംശയിക്കത്തക്ക രീതിയിൽ ഒരു വാഹനം രത്രി 9 മനിയോടെ ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്ത് എത്തിയതായും പുലർച്ചെ പോയതായും കണ്ടെത്തി, ഈ വാഹനത്തിന്റെ നമ്പർ വ്യാജമായിരുന്നു. പിന്നീട് മീനു ജയിനിന്റെ  കോൾ ഡീറ്റെയിൽ‌സ് പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article