വിവാഹ നിശ്ചയത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനുള്ള ഇൻവിറ്റേഷനിലേക്കുള്ള ചിത്രങ്ങൽ പകർത്തുന്നതിനാണ് എമി സെഫ്റ്റോണും ജേക്കും ഫോട്ടോഗ്രാഫറുമൊത്ത് സാൻ എലീജോ ബീച്ചിൽ എത്തിയത്. ഏറെ തിരക്കുണ്ടായിരുന്ന ബീച്ചിൽ അധികം തിരക്കില്ലാത്ത മറു ഭാഗത്തെത്തി അസ്തമയ സൂര്യനെയും തിരകളെയും പശ്ചാത്തലമാക്കി ഇരുവരുടെയും ചിത്രങ്ങൾ ഫോട്ടോ ഗ്രാഫർ പകർത്തി.
പെട്ടന്നാണ് അത് സംഭവിച്ചത്. നഗ്നനായി നേർത്ത ഒരു ജി സ്ട്രിംഗ് മാത്രം ധരിച്ച ഒരു വയോധികൻ ഫ്രെയിമേക്ക് കടന്നുവന്നു. അപ്പോഴേക്കും ചിത്രം പകർത്തി കഴിഞ്ഞിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നേരിയ ജി സ്ട്രിഗ് ധരിച്ചിട്ടുള്ളതിനാൽ ടെക്കനിക്കലി അദ്ദേഹം നഗ്നനല്ല എന്നാണ് കല്യാണ പെണ്ണിന്റെ അഭിപ്രായം.