ചുമ വന്നാലുടനെ സ്വയം കഫ് സിറപ്പ് വാങ്ങി കുടിക്കുന്നത് അവസാനിപ്പിച്ചോളു, കാത്തിരിക്കുന്നത് വലിയ അപകടം

വ്യാഴം, 2 മെയ് 2019 (17:49 IST)
ഒരു കഫ്സിറപ്പ് മേടിച്ച് കുടിച്ചൂടെ എന്നാണ് ചുമ വന്നാലുടൻ മിക്ക ആളുകളും നമ്മളോട് പറയാറുള്ളത്. ഇങ്ങനെ മെഡിക്കൽ സ്റ്റോറുകളിൽ പോയിഒ സ്വയം കഫ്സിറപ്പ് മേടിച്ച് തോന്നുന്ന അലവിൽ കുടിക്കുന്നവരാണ് പാലരും. കഫ് സിറപ്പ് വാങ്ങി കഴിച്ചാൽ ചുമ മാറും എന്ന ഈ തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ അപകടങ്ങളിലേക്കായിരിക്കും.
 
സ്വയം ചികിത്സ നമ്മളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും എത്രയോ മുകളിൽ ആയിരിക്കും എന്നതാണ് സാത്യം. ഡോക്ടർ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു. എല്ലാ തരം ചുമകൾക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാൻ സാധിക്കില്ല. കഫം വരുന്ന ചുമക്ക്, കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക.
 
ഇവ വിവരീത രീതിയിൽ ഉപയോഗിക്കുന്നത് അസുഖം കൂടുതൽ ഗുരുതരമാക്കും. കാലവസ്ഥയിൽ മാറ്റം വരുമ്പോൾ പ്രതിരോധം എന്ന രീതിയിൽ ചുമ വരാറുണ്ട്. എന്നാൽ നീണ്ടു നിൽക്കുന്നതും കഫത്തിൽ നിറവ്യത്യാസവും ഉള്ളതുമായ ചുമ അപകടകരമായി മാറാം. ശ്വാസകോശത്തിലെ അണുബാധക്കും, ന്യുമോണിയ ഉൾപ്പടെയുള്ള അസുഖങ്ങൾക്കും ഇത് കാരണമാകാം. അതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഫ്‌സിറപ്പുകൾ ഉപയോഗിക്കാവു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍