ഡിജിറ്റൽ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്തും ഏതും ഇന്ന് ഒൺലൈനിലാണ്. സാമൂഹ്യ മാധ്യമങ്ങളുടെ അക്കൌണ്ടുകൾ തുടങ്ങി ബാങ്ക് അക്കൌണ്ടുകളും ക്രഡിറ്റ് ഡെഒബിറ്റ് കാർഡുകളുമെല്ലാം കൈകാര്യം ചെയ്യുന്നത് ഓൺലൈൻ വഴി തന്നെ. എന്നാൽ ഇത്തരം അക്കൌണ്ടുകൾ സുരക്ഷികതാക്കുന്ന കാര്യത്തിൽ നമ്മൾ പുറകോട്ടാണ് എന്നതാണ് ഞെട്ടിക്കുന്ന വാസ്തവം.
അക്കൌണ്ടുകളുടെ പാസ്‌വേർഡ് തന്നെയാണ് ഇതിൽ പ്രധാനം പലരും ആർക്കും ഊഹിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലുള്ള പാസ്‌വേർഡുകളാണ് ബാങ്ക് ട്രാൻസാക്ഷന് പോലും നൽകറുള്ളത്. ഏറ്റവും അപകടകരമായ 123456 എന്ന പാസ്‌വേർഡ് ഇപ്പോഴും ആളുകൾ ഉപയോഗിക്കുന്നു എന്ന് ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടുകളുടെ പാസ്‌വേർഡുകളിൽ നിന്നും മനസിലാക്കുന്നത്.
QWERTY, 111111 ABCDEF എന്നിങ്ങനെ ആർക്കും ഊഹിച്ച് കണ്ടെത്താവുന്ന പാസ്‌വേർഡുകൾ നൽകുന്നവർ വളരെ അധികമാണ്. PASSWORD എന്ന് തന്നെ പാസ്‌വേർഡായി ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം പാസ്‌വേർഡുകൾ നൽകി നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാണ് എന്ന് സമാധാനികുന്നവർ അധികം വൈകാതെ തന്നെ ദുഃഖിക്കേണ്ടി വരും.