അവിഹിത ബന്ധം കയ്യോടെ പിടികൂടി, ഭർത്താവിനെ ഭാര്യ എട്ട് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടി

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (12:48 IST)
ഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം എട്ടു കഷ്ണങ്ങളായി വെട്ടി നുറുക്കി കുഴിച്ചുമൂടിയ ഭാര്യ പിടിയിൽ. ഡൽഹിയിലെ ആനന്ദ് വിഹാറിലാണ് ക്രുരമായ സംഭവം അരങ്ങേറിയത്. 38കരിയായ സുനിതയാണ് ഭർത്താവ് രാജേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രജേഷും സുനിതയും മകനും ആനന്ദ് വിഹാറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സുനിതക്ക് ഒരു യുവാവുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭർത്താവ് സുനിതയുമായി വഴക്കിടുന്നത് പതിവയിരുന്നു. ഭർത്താവിന്റെ ആക്രമണം അതിര് കടക്കാൻ തുടങ്ങിയതോടെ ഇയാളെ കൊലപ്പെടുത്താൻ തന്നെ സുനിത തീരുമാനിച്ചു.
 
ഇതിനായി സ്വന്തം മകനെ ആദ്യം സുഹൃത്തിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു. ശേഷം ഫെബ്രുവരി 14ന് ഭർത്താവ് രാജേഷിന് ഉറക്ക ഗുളികകൾ നൽകി മയക്കി കിടത്തിയ ശേഷം എട്ട് കഷ്ണങ്ങളായി വെട്ടി നിറുക്കുകയ്യായിരുന്നു. ശരീരാവശിഷ്ടങ്ങൾ ഏട്ടു ബഗുകളിലാക്കി പല ഭാഗങ്ങളിലായി കുഴിച്ചുമൂടുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു.വീട്ടിലെ കിടപ്പു മുറിയിൽ ഒരു ബാഗ് കുഴിച്ചു മൂടിയിരുന്നു. പിന്നീട് ഭർത്താവിനെ കണാനില്ലെന്നുകാട്ടി ഇവർ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഓടയിൽനിന്നും ശരീരാവശിഷ്ടം ലഭിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങും എത്തിയില്ല. 
 
ഇതിനിടെ സുനിത വാടക വീട്ടിൽ നിന്നും താമസം മാറി. വീട്ടുടമസ്ഥൻ വീട് പരിശോധിക്കാൻ എത്തിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. വീട്ടിലെ ഒരു മുറിയിലെ തറയിൽ എന്തോ കുഴിയെടൂത്ത് മൂടിയിരിക്കുന്നതായി വീട്ടുടമസ്ഥന്റെ ശ്രദ്ധയിൽ പെട്ടു. വീട്ടുടമസ്ഥൻ കുഴി തുറന്ന് പരിശോധിച്ചതോടെ കൈവിരലുകൾ കാണുകയായിരുന്നു ഇതോടെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു. സുനിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മറ്റു ശരീരാവശിഷ്ടങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളും കണ്ടെത്തി. വീട്ടുമുറ്റത്തും സുനിത ഭർത്താവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചുമൂടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article