പരിപാടിയുടെ പേര്, സ്ഥലം, തീയതി. ചിത്രങ്ങൾ എന്നിവ ഗൂഗിൾ മാപ്പിൽ നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ഇതോടെ ഈ പരിപാടികൾ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തപ്പെടും. മാപ്പ് തുറക്കുന്നതോടെ ചിത്രങ്ങൾ സഹിതം നഗരത്തിൽ നടക്കാൻ പോകുന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ പരിപാടികൾ പ്രത്യേകം ഐക്കണുകളയി കാണാൻ സാധിക്കും.
പരിപാടികൾ നടക്കുന്ന സ്ഥലത്തേക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാനുള്ള റൂട്ടും ഗൂഗിൾ മാപ്പ് കാട്ടിത്തരും. നഗരത്തിൽ നടക്കുന്ന ഇവന്റുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് എത്തിച്ചേരാനുള്ള സംവിധാനമാണ് ഗൂഗിൾ മാപ്പ് ഒരുക്കുന്നത്. ഗൂഗിൾ മാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലാകും ഈ സംവിധാനം ആദ്യം ലഭ്യമാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.