‘ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ എന്റെ പണം എടുക്കൂ‘, ഇന്ത്യൻ ബാങ്കുകളോട് വിജയ് മല്യ

ചൊവ്വ, 26 മാര്‍ച്ച് 2019 (14:55 IST)
ജെറ്റ് എയർ ബേയ്സിനെ രക്ഷികാൻ രാജ്യത്തെ ബങ്കുകൾ 1500 കോടി കടമായി നൽകും എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ, വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ് മല്യ. കിംഗ് ഫിഷർ സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടിയപ്പോൾ മോദി സർക്കാർ ഒരു സഹായവും നൽകാൻ തയ്യാറായില്ല എന്ന മല്യ തുറന്നടിച്ചു.
 
ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം. കിംഗ് ഫിഷറിനെ രക്ഷിച്ചെടുക്കാൻ 4000 കോടിയാണ് ഞാൻ ഇവെസ്റ്റ് ചെയ്തത്. ഇത് കണക്കിലെടുത്തില്ല എന്ന് മാത്രമല്ല എല്ലാ വഴികളിലൂടെയും ഉപദ്രവിച്ചു. ജെറ്റ് എയർ‌വേയ്സിന് സഹായം പ്രഖ്യാപിച്ച ഇതേ ബാങ്കുകൾ തന്നെ രാജ്യത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെ തകർച്ചക്ക് വിട്ടുകൊടുത്തു. എൻ ഡി സർക്കാരിന് കീഴിൽ രണ്ട് നീതി. മല്യ ട്വീറ്റ് ചെയ്തു. 
 
പൊതുമേഖലാ ബാങ്കുകൾക്കും, മറ്റുള്ളവർക്കും പണം നൽകുന്നതിനായി  കർണാടക ഹൈക്കോടതിയുടെ മുൻപിൽ 1280 കോടി രൂപ സമർപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് ആ പണം ബാങ്കുകൾ സ്വീകരിക്കുന്നില്ല. ജെറ്റ് എയർ‌വെയ്സിനെ സഹായിക്കാൻ ഇത് ഉപകരിക്കും മല്യ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍