ഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് 72,000 രൂപ വർഷം തോറും നൽകും എന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കേന്ദ്ര ധനമനമന്ത്രി അരുൺ ജെയ്റ്റ്ലി. ഗരീബി ഹട്ടാവോ എന്ന ഇന്ദിര ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷവും ദാരിദ്ര്യം എന്ന വാക്കുപയോഗിച്ച് കോൺഗ്രസ് രാജ്യത്തെ 50 വർഷമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജെയ്റ്റ്ലി തുറന്നടിച്ചു.
ഏല്ലാ മേഖലയിലെ തൊഴിലാളികൾക്കും ഇന്ന് 12,000 രൂപയിൽ കൂടുതൽ മാസവരുമാനം ഉണ്ട്. ഏഴാം ശമ്പള പരിഷ്കാര കമ്മീഷന് ശേഷം സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 18,000 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. 42 ശതമാനം ഗ്രാമീണർക്ക് എം എൻ ആർ ഇ ജി എ പദ്ധതി വഴി വരുമാനം ലഭിക്കുന്നു. നിലവിൽ സർകാർ പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളിൽ എത്തി ചേരുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം പോലുമില്ല കോൺഗ്രസിന്റെ 72,000 രൂപ എന്ന പ്രഖ്യാപനം.