ഇന്ധന വില നിർണയിക്കാനുള്ള അധികാരം സർക്കാർ ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇന്ധന വില നിർണയാധികാരം സർക്കാർ ഏറ്റെടുക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനു പിന്നാലെ ഓഹരി വിപണിയിൽ എണ്ണക്കമ്പനിയുടെ ഓഹരികൾക്ക് തകർച്ച നേറിട്ടതിനെ തുടർന്നാണ് അരുൺ ജെയ്റ്റ്ലി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശധീകരണം നൽകിയത്.
പെട്രോൾ വിലനിർണയം എണ്ണക്കമ്പനികളിൽ നിന്നും തിരിച്ചെടുക്കും എന്നത് എൻ ഡി എയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു, എന്നാൽ അധികാരത്തിൽ വന്നതിനു ശേഷം ഡീസൽ വിലനിർണയാധികാരംകൂടി എൻ ഡി എ സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുനൽകുകയായിരുന്നു.