ഇവിടെ നിന്നുമാണ് കളിയുടെ ഗതി ആകെ മാറി മറിഞ്ഞത്. പിന്നീട് വന്ന പല നല്ല അവസരങ്ങളെയും ഗോളാക്കി മാറ്റാൻ ബ്രസീലിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ റിച്ചാർലിസന്റെ ഷോട്ടും, കാസെമിറോയുടെ ഹെഡ്ഡർ ക്രോസും ലക്ഷ്യം കാണാതെ പോയി. പനാമ ഗോൾ കീപ്പർ മെജിയയുടെ മികച്ച സേവുകൾ കൂടിയായതോടെ പനാമയുടെ പ്രതിരോധത്തിന് കരുത്ത് കൂടി.
കുടീഞ്ഞോ, ഫിർമിനോ, കാസെമിറോ, ആർതുർ എന്നിവരെല്ലാം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും ടീമിന്റെ രക്ഷകരായി മാറാൻ സാദ്ധിച്ചില്ല, പരിക്കിന്റെ പിടിയിലായതിനെ തുടർന്ന് ടീമിന് പുറത്തായ സൂപർ താരം നെയ്മറിന് പനാമക്ക് മുന്നിൽ ടീം സമനില വഴങ്ങുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിച്ചുള്ളു. കഴിഞ്ഞ ദിവസം അർജന്റീന വെനസ്വേലയോട് 1–3ന് തോറ്റിരുന്നു.