കോമയിൽ കഴിയുന്ന യുവതി പീഡനത്തിനിരയായി ആൺകുഞ്ഞിന്‌ ജൻ‌മം നൽകി; യുവതി ഗർഭിണിയെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞത് അവസാന നിമിഷം

Webdunia
ശനി, 5 ജനുവരി 2019 (14:05 IST)
ഫീനിക്‌സ് : അമേരിക്കയിലെ ഫിനിക്സിൽ 14  വർഷമായി കോമയിൽ കഴിയുന്ന യുവതി പീഡനത്തിനിരയായി ആൺ‌കുഞ്ഞിന് ജൻ‌മം നൽകി. ഹസിയെന്‍ഡ ആരോഗ്യ പരിപാലന കേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവതി ഗർഭിണിയാണെന്ന വിവരം ആരോഗ്യ കേന്ദ്രത്തിൽ ആരും തന്നെ അറിഞ്ഞിരുന്നില്ല. 
 
യുവതിക്ക് പ്രസവ വേദന പ്രകടിപ്പിച്ചപ്പോൾ മാത്രമാണ് ഇക്കാര്യം ആശുപത്രി അധികൃതർക്ക് വ്യക്തമായത്. സംഭവത്തിൽ ഫിനിക്സ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി ഗർഭിണിയായിട്ടും ആശുപത്രി അധികൃതർ അറിയാതിരുന്നതിൽ വലിയ വിമശനങ്ങൾ ഉയർന്നിട്ടുണ്ട്.
 
ആശുപത്രി ജീവനക്കാർ മാത്രമാണ് യുവതിയെ ചികിത്സിച്ചിരുന്ന മുറിയിൽ പ്രവേശിക്കാറുണ്ടായിരുന്നത്. യുവതിയുടെ മുറിയിൽ പ്രവേശിക്കാറുള്ള പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 
 
സംഭവത്തെ തുടർന്ന് വനിതാ ഡോക്ടർമാരുടെ സാനിധ്യത്തിൽ മാത്രമേ പുരുഷ ജീവനക്കാർ യുവതിയുടെ മുറിയിൽ പ്രവേശിക്കാവു എന്ന് കർശണ നിർദേശം നൽക്കഴിഞ്ഞു. സംഭവത്തിൽ സംശയമുള്ള പുരുഷ ജീവനക്കാരുടെ പട്ടിക തയ്യാറാക്കി. കുട്ടിയുടെ ഡി എൻ എ പരിശോധന നടത്തി പ്രതിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article