ടോമി എന്ന നായയോട് ക്ഷമ ചോദിച്ചില്ല; ഡൽഹിയിൽ 40കാരനെ ക്രൂരമായി കുത്തിക്കൊന്നു

Webdunia
ഞായര്‍, 7 ഒക്‌ടോബര്‍ 2018 (17:30 IST)
ഡൽഹി: വളർത്തു നായയുടെ ദേഹത്ത് വണ്ടി തട്ടിയതിന് ക്ഷമചോദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നാൽ‌പതുകാരനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഡൽഹി ഉത്തം നഗറിലെ മോഹൻ ഗാർഡനിലാണ് സംഭവം ഉണ്ടായത്. വിജേന്ദ്ര റാണ എന്നയാളാണ് അയൽ‌വാസിയുടെ കുത്തേറ്റ് മരിച്ചത്.
 
മിനി ട്രക്ക് പാർക്ക് ചെയ്യുന്നതിനിടേ അയൽ‌കാരുടെ ലബ്രഡോർ ഇനത്തിൽപെട്ട നായയുടെ ദേഹത്ത് വണ്ടി മുട്ടി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. നായയോട് ക്ഷമ ചോദിക്കാൻ ഇവർ വിജേന്ദറിനോട് ആവശ്യുപ്പെടുകയാ‍യിരുന്നു. ഇതിനു വിസമ്മതിച്ചതോടെ കത്തികൊണ്ടും സ്ക്രൂ ഡൈവർകൊണ്ടും ആറു തവണ വിജേന്ദർ റണയെ കുത്തുകയായിരുന്നു
 
സംഭവം ഉണ്ടായതിനു സമീപത്ത് തന്നെയാണ് വിജേന്ദറിന്റെ വീട്. വിജേന്ദ്രറിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ സഹോദരൻ രജേഷ് റാണക്കും കുത്തേറ്റു. സഹോദരൻ‌മാരായ അൻ‌കിതും പരസുമാണ് കൊലപാതകം നടത്തിയതെന്നും ഇവരുടെ വാടകക്കാരനായ ദേവ ചോപ്രക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.   

അനുബന്ധ വാര്‍ത്തകള്‍

Next Article