സ്പായുടെ മറവിൽ പെൺ‌വാണിഭം: രണ്ട് പേർ പിടിയിൽ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:21 IST)
ഗുരുഗ്രാം: തിരുമ്മൽ കേന്ദ്രത്തിന്റെ മറവിൽ പെൺ‌വാണിഭം നടത്തിവന്ന സംഘത്തെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. രഹസ്യ വിവരത്തെ തുടർന്ന് തന്ത്രപരമായ പൊലീസിന്റെ പരിശോധനയിലാണ് സ്പായുടെ മരവിൽ പെൺവാണിഭം നടത്തിയവരെ കണ്ടെത്തിയത്.
 
സ്പായുടെ മാനേജറെയും, ജോലിക്കാരിയായ ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപാടുകാരൻ എന്ന വ്യാജേന പൊലീസ് സ്പായുമായിലെ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. 
 
ഇടപാടുകാരനെന്ന് തെറ്റിദ്ധരിച്ച് സംഘം അകത്തുകൊണ്ടുപോയി സ്ത്രീകളെ ഇയാൾക്ക് പരിജയപ്പെടുത്തി. ഇതോടെ സമീപത്ത് തന്നെ കാത്തുനിന്ന പൊലീസ് സംഘത്തെ വിവരം അറിയിക്കുകയും ഉടൻ തന്നെ തിരുമ്മൽ കേന്ദ്രത്തിൽ പരിശോധന നടത്തുകയുമായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article