കാറിൽ ഡ്രൈവർക്കൊപ്പം മുൻസീറ്റിലായിരുന്നു ഹനാൻ ഇരുന്നത്. കൊടുങ്ങല്ലൂരില്‍ വെച്ച് രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായിരിക്കുന്നത്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
അപകടത്തിൽ ഹനാന്റെ നട്ടെല്ലിനും കാലിനുമാണ് പരുക്കേറ്റത്. പരിശോധനയിൽ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തി. സ്പൈനൽ കോഡിന് പരിക്കേറ്റെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനാൽ എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. സ്പൈനൽ കോഡിന് പരിക്കേറ്റതിനാൽ ഒരു വശത്തിന് ചെറിയ തളർച്ചയുണ്ട്. ഹനാന്റെ ബോധം മറയാത്തതിനാൽ പേടിക്കേണ്ടെന്നാണ് ഡോക്ടർ പറയുന്നത്.