അതിജീവനത്തിനായി പല തൊഴിലുകളും ചെയ്ത് ജീവിക്കുന്ന ഹനാൻ ഹനാനി എന്ന പെൺകുട്ടിയെ മീൻ വിൽപ്പനയിലൂടെയാണ് കേരളം അറിഞ്ഞത്. ഹനാനെ സ്റ്റാർ ആക്കിയത് സോഷ്യൽ മീഡിയ ആണ്. എന്നാൽ, അവളെ ഫെയ്മസ് ആക്കിയ സോഷ്യൽ മീഡിയ തന്നെ ഇപ്പോൾ അവളുടെ വില്ലനായി മാറിയിരിക്കുകയാണ്.
തന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു. ആദ്യം പുകഴ്ത്തി , പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നു, താന്‍ ഇതിന് മാത്രം എന്താണ് ചെയ്തത്. തന്‍റെ പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഉണ്ട്. അതില്‍ എല്ലാം തന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നതെന്നും ഹനാൻ പറഞ്ഞു.
അതേസമയം, കൊടുങ്ങല്ലൂരിൽ വെച്ച് ഇന്നുണ്ടായ അപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിരിക്കുകയാണ്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.