പതിനൊന്നുകാരിയെ വീട്ടുവേലക്കാരി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Webdunia
വ്യാഴം, 5 ജൂലൈ 2018 (16:18 IST)
റിയാദ്: വീട്ടു വേലക്കാരിയുടെ ക്രൂരതക്കിരയായി 11 കാരി മരിച്ചു. എത്യോപ്യക്കാരിയായ വേലക്കാരി സൌദി സ്വദേശിയായ നവാൽ എന്ന 11 കാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച 14 കാരനായ സഹോദരൻ അലി ഗുരുതര പരിക്കുകളോടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 
 
മക്കളെ വീട്ടിലാക്കി മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വേലക്കാരിയുടെ ആക്രമണം ഭയന്ന് കൂട്ടികൾ റൂമിലേക്ക് ഒടിയെങ്കിലും പിന്തുടർന്ന് വന്ന് ഇവർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ്  സഹോദരൻ അലിയെ അക്രമിച്ചത്.
 
വേലക്കാരി സഹോദരിയെ ആക്രമിക്കുന്നത് സഹോദരൻ അലിൽ മാതാവിനെ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ  യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article