പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (18:53 IST)
ഗുരുഗ്രാം: വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി ഓട്ടോഡ്രൈവർക്ക് നേരെ വെടിയുതിർത്തു. ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. തെറ്റായ രീതിയിൽ ഓട്ടോ പർക്ക് ചെയ്തത് ചൂണ്ടിക്കാട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് സുനിൽ കാട്ടാരിയ എന്ന ഓട്ടോ ഡ്രൈവർക്ക് നേരെ സ്വപ്ന എന്ന യുവതി വെടിവെക്കുകയായിരുന്നു. 
 
മറ്റുള്ള വാസനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന തരത്തിൽ ഓട്ടോറിക്ഷ നിർത്തിയിട്ട് സുനിൽ ഫോൺ ചെയ്തുകൊണ്ടിരികുകയായിരുന്നു. ഇതിനെ സ്വപ്ന ചോദ്യം ചെയ്യുകയും പിന്നിട് വഴക്കായി മാറുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും തിരികെ പോയ സ്വപ്ന തോക്കുമായി വന്ന് സുനിലിനെ വെടിവെക്കുകയായിരുന്നു. 
 
സഹപ്രവർത്തകനിൽ നിന്നും തോക്ക് കൈക്കലാക്കിയാണ് സ്വപ്ന വെടിയുതിർത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. സംഭവത്തിൽ കൊലപാതക ശ്രമം ചുമത്തി സ്വപ്നയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article