കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്. ലോകത്തെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ജാര്‍ഖണ്ഡിലാണ്. 2014ല്‍ 46 പേരും 2015ല്‍ 51 ഉം 2016ല്‍ 44 പേരും 2017ല്‍ ഇതുവരെ 42 പേരെയുമാണ് ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയിട്ടുള്ളത്.
ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദക്കൊലകള്‍ക്കു രണ്ടാം സ്ഥാനത്തുള്ളത് ഒഡിഷയാണ്
പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.