‘എന്റെ മരണത്തിന് കാരണം എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നവർ ആണ്’ - അനഘയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (08:20 IST)
സഹപാഠികളുടെ ഭീഷണിയിൽ മനം‌നൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. തൃശൂര്‍ പ്രൊഫിന്‍സ് കോളജിലെ സി.എ. വിദ്യാര്‍ഥിനിയായ പി.ബി.അനഘയാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് കാരണക്കാരായത് തന്റെ തന്നെ ആത്മാർത്ഥ സുഹ്രത്തുക്കൾ ആണെന്ന് അനഘ മരിക്കും മുന്നേ എഴുതിയ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാകുന്നുണ്ട്. 
 
തൃശൂര്‍ മണ്ണുത്തി മര്യാദമൂല സ്വദേശിനി പി.ബി.അനഘയെ കഴിഞ്ഞ ദിവസമാണ് ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളെജിലെ സഹപാഠികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കോളെജിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിൽ മനം‌നൊന്താണ് അനഘ ആത്മഹത്യ ചെയ്തത്.
 
അനഘയുടെ സുഹൃത്തായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു.
ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. 
 
കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article